Welcome to School of Quran website

ഖുർ­ആൻ പഠ­ന­ത്തോ­ടൊ­പ്പം പു­തു­ത­ല­മു­റ­യു­ടെ ധാർ­മി­ക സം­സ്‌­ക­ര­ണം ല­ക്ഷ്യ­മി­ട്ട്‌ കേ­ര­ള­ത്തി­ലെ തെ­രെ­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട കേ­ന്ദ്ര­ങ്ങ­ളിൽ ആ­രം­ഭി­ച്ച മ­ത­പഠ­ന സം­രം­ഭ­മാ­ണ്‌ സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആൻ. പ്രീ സ്കൂൾ മുതൽ ഏഴാം തരം വരെ ജാ­മി­അ അൽ ഹി­ന്ദി­ന്റെ മേ­ൽ­നോ­ട്ട­ത്തിൽ പ്രാ­ദേ­ശി­ക കേ­ന്ദ്ര­ങ്ങൾ വ­ഴി­യും, അ­ഞ്ചാം ക്ളാ­സ്സി­ന്‌ ശേ­ഷം പ്ര­വേ­ശ­ന പ­രീ­ക്ഷ­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ മെ­യിൻ ക്യാ­മ്പ­സി­ലു­ള്ള­ റ­സി­ഡൻ­ഷ്യൽ സ്‌­കൂ­ളി­ലൂ­ടെ­യും പൂർ­ത്തീ­ക­രി­ക്ക­പ്പെ­ടു­ന്ന ലോം­ഗ്‌ ടേം­ ­കോ­ഴ്‌­സാണിത്‌. വിശദവിവരങ്ങൾക്ക്‌ ഇവിടെ ക്ളിക്ക്‌ ചെയ്യുക. .

Read More > >

Quran

രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ, പ്രാദേശിക കേന്ദ്രങ്ങൾ വഴി പൂർത്തീകരിക്കുന്ന കോഴ്സിന്റെ ആദ്യ ഘട്ടത്തിൽ ശരാശരി അഞ്ച്‌ ജുസ്അ‍്‌ ആയിരിക്കും ഒരു വിദ്യാർഥി പൂർത്തിയാക്കുക. ഇതിൽ ആദ്യ രണ്ട്‌ വർഷത്തിൽ തജ്‌വീദിന്റെ നിയമങ്ങൾക്ക്‌ ഊന്നൽ നൽകിക്കൊണ്ടും തുടർന്ന്‌ മനഃപാഠമാക്കാൻ അവസരമൊരുക്കിക്കൊണ്ടുമായിരിക്കും ഖുർആനിന്റെ പഠനരീതി. ഇക്കാലയളവിൽ പ്രധാനപ്പെട്ട സൂറത്തുകൾ മാത്രമേ അർഥസഹിതം പഠിപ്പിക്കുകയുള്ളൂ. ഗ്രേഡ്‌ ആറിന്‌ ശേഷം ഖുർആനിന്റെ പരിഭാഷക്കും വ്യാഖ്യാനത്തിനുമായിരിക്കും കരിക്കുലത്തിൽ കൂടുതൽ ശ്രദ്ധ നൽകുക.

Arabic

അറബി ഭാഷാ ഉച്ചാ­രണം എളു­പ്പ­മാ­ക്കുക, മഹ്‌റ­ജു­ക­ളിൽ നിന്ന്‌ ഓരോ ആയത്തും ഉച്ച­രി­ക്കാൻ ശീലി­ക്കു­ക, മാതൃഭാഷയിൽ സാമ്യ­ത­യി­ല്ലാത്ത അക്ഷ­ര­ങ്ങൾക്ക്‌ ഊന്നൽ നൽകുക, വർണ­ങ്ങൾ തിരി­ച്ചറിഞ്ഞ്‌ ഉച്ച­രി­ക്കാൻ കഴിവു നേടു­ക, സാമ്യ­ത­യുള്ള അക്ഷ­ര­ങ്ങൾ വേർതി­രിച്ചു ഗ്രഹി­ക്കു­ക, ഒറ്റ അക്ഷ­ര­മായും കൂട്ടക്ഷര­മായും ലിഖിത രൂപം ഗ്രഹി­ക്കുക, അറ­ബി ഭാഷാപഠ­ന­ത്തിൽ താൽപര്യം ജനി­പ്പി­ക്കുക, വിശുദ്ധ ഖുർ­ആൻ പാരാ­യ­ണ­ത്തിന്‌ പഠി­താ­വിനെ പ്രാപ്ത­നാ­ക്കുക, കുട്ടി­യുടെ നിത്യജീവി­ത­വു­മായി ബന്ധ­പ്പെ­ടുന്ന വസ്തു­ക്ക­ളുടെ പേരു­കൾ ഗ്രഹി­ക്കു­ക, ഭാഷാ സംഭാഷ­ണ­ങ്ങൾ കേൾപ്പിച്ചു പരി­ച­യ­പ്പെ­ടു­ത്തു­ക, സംഭാഷണത്തിന്‌ കുട്ടിയെ പ്രാപ്തനാക്കുക... എന്നിവയാണ്‌ അറബി പഠനത്തിലൂടെ സ്കൂൾ ഓഫ്‌ ഖുർആൻ ലക്ഷ്യമിടുന്നത്‌. ഇത്‌ വ്യത്യസ്ത ഗ്രേഡുകളിൽ വിഭിന്ന തലങ്ങളിലൂടെയായിരിക്കും കടന്നുപോകുക.

Islamic Studies

ഇസ്ലാമിക വിശ്വാസം, കർമശാസ്ത്രം, ചരിത്രം, സ്വഭാവം എന്നിവ ഉൾക്കൊള്ളിച്ച്‌ പ്രീ-പ്രൈ­മറി, പ്രൈ­മറി പ്രായത്തിലുള്ള കുട്ടികളുടെ സിദ്ധികളെ പരിഗണിച്ചാണ്‌ ഇസ്ലാമിക്‌ സ്റ്റഡീസിന്റെ പാഠഭാഗം തയ്യാറാക്കിയിരിക്കുന്നത്‌. നബി(സ)യുടെ അധ്യാപനങ്ങൾക്കനുസരിച്ച്‌ നിശ്ചിത പ്രായത്തിൽ അതിനനുസൃതമായാണ്‌ സിലബസ്‌ ക്രമീകരിച്ചത്‌. ഇസ്ലാമിക വിശ്വാസകാര്യങ്ങളിലുള്ള സമഗ്രത, കർമാനുഷ്ഠാനങ്ങളിലെ പൂർണതയും കൃത്യതയും, ഇസ്‌ ലാമിക ചരിത്രത്തിലുള്ള വ്യക്തമായ ഗ്രാഹ്യത, സ്വഭാവ സംസ്കരണം, ദിക്‌റുകളും ദുആകളും മനപാഠമാക്കലും അതിന്റെ സാരാംശം ഗ്രഹിക്കലുമെല്ലാമാണ്‌ ഈ വിഷയത്തിലൂടെ സ്കൂൾ ഓഫ്‌ ഖുർആൻ ലക്ഷ്യമിടുന്നത്‌.

  • ഖുർആൻ, ഹദീഥ്‌, അറബി ഭാഷ, വിശ്വാസം, കർമ്മം, സ്വഭാവം, ചരിത്രം തുടങ്ങിയവയിൽ പഠനം
  • നിലവിലുള്ള ഖുർആൻ പഠന സംവിധാനങ്ങളുടെ പോരായ്മകൾ പരിഹരിച്ച കുറ്റമറ്റ സംവിധാനം
  • തജ്‌വീദിന്‌ പരിശീലനം സിദ്ധിച്ച അധ്യാപകർ
  • ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നവീന രീതിയിൽ തയ്യാറാക്കിയ പഠനരീതികൾ, പഠനസാമഗ്രികൾം
  • വിദഗ്ധ പാനൽ നിർമ്മിച്ച ടെക്സ്റ്റ്‌ ബുക്കുകൾ, വർക്ക്‌ ബുക്കുകൾ, ടീച്ചേഴ്സ്‌ ഹാൻഡ്‌ ബുക്ക്‌, പാരന്റ്സ്‌ ഗൈഡ്‌...
  • കേരളത്തിൽ ആദ്യമായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഹോം സ്കൂളിംഗ്‌
  • ഫോളോ അപ്പിനായി വാർഷിക സ്റ്റഡി ട്രാക്കറുകൾ
  • കരിക്കുലമനുസരിച്ച്‌ തയ്യാറാക്കിയ ഡി.വി.ഡികൾ, സോഫ്റ്റ്‌വെയറുകൾ
  • രക്ഷിതാക്കൾക്ക്‌ പഠനപുരോഗതി വിലയിരുത്താൻ ഓൺലൈൻ സൗകര്യം
  • ഓഡിയോ-വിഷ്വൽ ക്ളാസ്‌ റൂമുകൾ
  • നിരന്തര-കേന്ദ്രീകൃത മൂല്യനിർണയം
  • രക്ഷിതാക്കളുടെ മേൽനോട്ടത്തിലുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യം
  • ക്ളാസ്സുകൾ, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ മാത്രം
  • പഠന-മാനസിക വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ

ശൈ­ശ­വ­ത്തി­ലും ബാ­ല്യ­ത്തി­ലും കു­ട്ടി­ക­ളെ ഏ­റ്റ­വും സ്വാ­ധീ­നി­ക്കു­ന്ന­ത്‌ മാ­താ­പി­താ­ക്ക­ളാ­ണ്‌. മാ­താ­പി­താ­ക്ക­ളു­ടെ ഏ­തൊ­രു­ ­പ്ര­ക­ട­ന­വും ഈ സ­മ­യ­ത്ത്‌ കു­ട്ടി­ക­ളു­ടെ സ്വ­ഭാ­വ രൂ­പീ­ക­ര­ണ­ത്തെ­യും ചി­ന്താ­ശേ­ഷി­യേ­യും സാ­ര­മാ­യി സ്വാ­ധീ­നി­ക്കു­മെ­ന്ന്‌ പഠ­ന­ങ്ങൾ വെ­ളി­പ്പെ­ടു­ത്തു­ന്നു. പ്ര­വാ­ച­ക­വ­ച­ന­ങ്ങ­ളി­ൽ കൃ­ത്യ­മാ­യി രേ­ഖ­പ്പെ­ട്ട ഈ വ­സ്‌­തു­ത ആ­ധു­നി­ക­ശാ­സ്‌­ത്ര­വും അം­ഗീ­ക­രി­ക്കു­ന്നു. ഇ­ക്കാ­ര്യ­ത്തെ മു­ഖ­വി­ല­ക്കെ­ടു­ത്തു കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ സി­ല­ബ­സ്സിൽ ഹോം സ്‌­കൂ­ളിം­ഗ്‌ എ­ന്ന ആ­ശ­യം ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌. അ­ക്കാ­ദ­മി­ക­യോ­ഗ്യ­ത­കൾ പ­രി­ഗ­ണി­ക്കാ­തെ, കൃ­ത്യ­മാ­യ പ­രി­ശീ­ല­ന­ത്തി­ലൂ­ടെ­ ­മാ­താ­പി­താ­ക്ക­ളെ കൂ­ടി ഈ പഠ­ന സം­രം­ഭ­ത്തിൽ പ­ങ്കാ­ളി­ക­ളാ­ക്കു­ക­യാ­ണ്‌ ഹോം സ്‌­കൂ­ളിം­ഗി­ന്റെ ല­ക്ഷ്യം. സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ കീ­ഴിൽ പ­രി­ശീ­ല­നം സി­ദ്ധി­ച്ച വി­ദ­ഗ്‌­ധ­രാ­ണ്‌ ഇ­തി­ന്‌ നേ­തൃ­ത്വം നൽകു­ന്ന­ത്‌.

Method

ഓരോ പഠിതാവിന്റെയും മാതാവോ പിതാവോ, ഇവരുടെ അസാന്നിധ്യത്തിൽ അവർ നിയോഗിക്കുന്ന മറ്റു രക്ഷിതാക്കളോ പങ്കെടുക്കുന്ന കോഴ്സാണിത്‌. സ്കൂൾ ഓഫ്‌ ഖുർആനിലെ ഓരോ പഠിതാവിന്റെയും ഒരു രക്ഷിതാവെങ്കിലും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം.

Syllabus

ഹോം സ്കൂളിംഗിനായി തയ്യാറാക്കിയ പാരന്റ്സ്‌ ഗൈഡ്‌, തന്റെ കീഴിലുള്ള വിദ്യാർഥിയുടെ കരിക്കുലം, അതിന്‌ അനുബന്ധമായി തയ്യാറാക്കിയ റഫറൻസ്‌ ഗൈഡ്‌ എന്നിവയായിരിക്കും പഠനസാമഗ്രികൾ.

Duration

അഡ്മിഷൻ സമയത്തെ ട്രെയിനിംഗും അതിനെ തുടർന്നുള്ള മൂന്ന്‌ ടേമിലേക്ക്‌ തയ്യാറാക്കിയ ത്രൈമാസ ക്ളാസുകളും കേന്ദ്രീകരിച്ചാണ്‌ ഇതിന്റെ പഠനം പുരോഗമിക്കുന്നത്‌. ഒരു വർഷമാണ്‌ പഠിതാവിന്റെ പഠനകാലം തന്നെയാണ്‌ രക്ഷിതാവിനുമുള്ള കാലയളവ്‌.

Fee

ഹോം സ്കൂളിംഗിനായി പ്രത്യേക ഫീസൊന്നും ഈടാക്കുന്നില്ല. പഠനവും പരീക്ഷയും അതോടനുബന്ധിച്ചുള്ള മെറ്റീരിയൽസുമെല്ലാം തികച്ചും സൗജന്യമായാണ്‌ സംവിധാനിച്ചിരിക്കുന്നത്‌.

Evaluation

വർഷത്തിൽ മൂന്ന്‌ പരീക്ഷകളാണ്‌ ഹോം സ്കൂളിംഗിലുള്ളത്‌. മൂന്ന്‌ പരീക്ഷകളും ഒബ്ജക്ടീവ്‌ ടൈപ്പ്‌ രീതിയിലായിരിക്കും. പരീക്ഷയുടെ റിസൽട്ട്‌ തങ്ങളുടെ കീഴിലുള്ള പഠിതാവിന്റെ വാർഷിക മൂല്യനിർണയത്തിനായി ഉപയോഗപ്പെടുത്തും.

Admission

ജൂൺ ഒന്നിന് നാലു വയസ്സു മുതൽ അഞ്ചര വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രീ സ്കൂളിലേക്ക് പ്രവേശനം ലഭിക്കുക.

ഗ്രേഡ് ഒന്നിലേക്ക് പ്രവേശനം ലഭിക്കാൻ ജൂൺ ഒന്നിന് ആറര വയസ്സ് കവിയാത്ത സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നവർക്കാണ് സാധിക്കുക.

ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ കുട്ടിയുടെ ജനനത്തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷിക്കുക. ഒറിജിനൽ രേഖകൾ അഡ്മിഷൻ സമയത്ത്‌ ഹാജരാക്കിയാൽ മതിയാവും.

അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക

Admission Start > >

Home Schooling

ശൈ­ശ­വ­ത്തി­ലും ബാ­ല്യ­ത്തി­ലും കു­ട്ടി­ക­ളെ ഏ­റ്റ­വും സ്വാ­ധീ­നി­ക്കു­ന്ന­ത്‌ മാ­താ­പി­താ­ക്ക­ളാ­ണ്‌. മാ­താ­പി­താ­ക്ക­ളു­ടെ ഏ­തൊ­രു­ ­പ്ര­ക­ട­ന­വും ഈ സ­മ­യ­ത്ത്‌ കു­ട്ടി­ക­ളു­ടെ സ്വ­ഭാ­വ രൂ­പീ­ക­ര­ണ­ത്തെ­യും ചി­ന്താ­ശേ­ഷി­യേ­യും സാ­ര­മാ­യി സ്വാ­ധീ­നി­ക്കു­മെ­ന്ന്‌ പഠ­ന­ങ്ങൾ വെ­ളി­പ്പെ­ടു­ത്തു­ന്നു. പ്ര­വാ­ച­ക­വ­ച­ന­ങ്ങ­ളി­ൽ കൃ­ത്യ­മാ­യി രേ­ഖ­പ്പെ­ട്ട ഈ വ­സ്‌­തു­ത ആ­ധു­നി­ക­ശാ­സ്‌­ത്ര­വും അം­ഗീ­ക­രി­ക്കു­ന്നു. ഇ­ക്കാ­ര്യ­ത്തെ മു­ഖ­വി­ല­ക്കെ­ടു­ത്തു കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ സി­ല­ബ­സ്സിൽ ഹോം സ്‌­കൂ­ളിം­ഗ്‌ എ­ന്ന ആ­ശ­യം ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌. അ­ക്കാ­ദ­മി­ക­യോ­ഗ്യ­ത­കൾ പ­രി­ഗ­ണി­ക്കാ­തെ, കൃ­ത്യ­മാ­യ പ­രി­ശീ­ല­ന­ത്തി­ലൂ­ടെ­ ­മാ­താ­പി­താ­ക്ക­ളെ കൂ­ടി ഈ പഠ­ന സം­രം­ഭ­ത്തിൽ പ­ങ്കാ­ളി­ക­ളാ­ക്കു­ക­യാ­ണ്‌ ഹോം സ്‌­കൂ­ളിം­ഗി­ന്റെ ല­ക്ഷ്യം. സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ കീ­ഴിൽ പ­രി­ശീ­ല­നം സി­ദ്ധി­ച്ച വി­ദ­ഗ്‌­ധ­രാ­ണ്‌ ഇ­തി­ന്‌ നേ­തൃ­ത്വം നൽകു­ന്ന­ത്‌.

Read More > >

Features

  • - ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ഫോര്‍മുല
  • - തജ്‌വീദിന് പരിശീലനം സിദ്ധിച്ച അധ്യാപകര്‍
  • - ഹദീഥ്, അറബി, വിശ്വാസം, കര്‍മ്മം, സ്വഭാവം, ചരിത്രം എന്നിവയില്‍ പഠനം
  • - ഗ്രേഡ് ഒന്നില്‍ 172 സ്ലോട്ടുകളിലായി അല്‍ ക്വാഇദത്തുന്നൂറാനിയ്യയുടെ സമ്പൂര്‍ണ കോഴ്‌സ്
  • - നവീന രീതിയില്‍ തയ്യാറാക്കിയ പഠനരീതികള്‍, പഠനസാമഗ്രികള്‍
  • - ഖുര്‍ആന്‍ പഠനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍
  • - വിദഗ്ധ പാനല്‍ നിര്‍മ്മിച്ച ടെക്സ്റ്റ് ബുക്കുകള്‍, വര്‍ക്ക്ബുക്കുകള്‍, ടീച്ചേഴ്‌സ് ഹാന്‍ഡ് ബുക്ക്, പാരന്റ്‌സ് ഗൈഡ്...
  • - രക്ഷിതാക്കള്‍ക്കായി വ്യവസ്ഥാപിത രൂപത്തിലുള്ള ഹോം സ്‌കൂളിംഗ്
  • - എല്ലാ മാസവും പാരന്റ്‌സ് ക്ലാസുകള്‍, വീഡിയോ ലക്ചറിംഗ്, ഇവാലുവേഷന്‍
  • - ഫോളോഅപ്പിനായി സ്റ്റഡി ട്രാക്കറുകൾ
  • - കേന്ദ്രീകൃത ഖുര്‍ആന്‍ മൂല്യനിര്‍ണയം
  • - 18 വര്‍ഷം നീണ്ടുനില്‍ക്കുന്ന തുടര്‍പഠന സൗകര്യം
  • - രക്ഷിതാക്കള്‍ക്ക് പഠനപുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈന്‍ സൗകര്യം
  • - ഓഡിയോ വിഷ്വല്‍ ക്ലാസ് റൂമുകള്‍
  • - നിരന്തര, കേന്ദ്രീകൃത മൂല്യനിര്‍ണയം
  • - രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍
  • - സാധാരണക്കാരെ പരിഗണിക്കുന്ന കുറഞ്ഞ ഫീസ് നിരക്കുകള്‍

Read More > >