Admission
ജൂൺ ഒന്നിന് നാലു വയസ്സു മുതൽ അഞ്ചര വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രീ സ്കൂളിലേക്ക് പ്രവേശനം ലഭിക്കുക.
ഗ്രേഡ് ഒന്നിലേക്ക് പ്രവേശനം ലഭിക്കാൻ ജൂൺ ഒന്നിന് ആറര വയസ്സ് കവിയാത്ത സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നവർക്കാണ് സാധിക്കുക.
ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ കുട്ടിയുടെ ജനനത്തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷിക്കുക. ഒറിജിനൽ രേഖകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കിയാൽ മതിയാവും.
അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Home Schooling
ശൈശവത്തിലും ബാല്യത്തിലും കുട്ടികളെ ഏറ്റവും സ്വാധീനിക്കുന്നത് മാതാപിതാക്കളാണ്. മാതാപിതാക്കളുടെ ഏതൊരു പ്രകടനവും ഈ സമയത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും ചിന്താശേഷിയേയും സാരമായി സ്വാധീനിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. പ്രവാചകവചനങ്ങളിൽ കൃത്യമായി രേഖപ്പെട്ട ഈ വസ്തുത ആധുനികശാസ്ത്രവും അംഗീകരിക്കുന്നു. ഇക്കാര്യത്തെ മുഖവിലക്കെടുത്തു കൊണ്ടാണ് സ്കൂൾ ഓഫ് ഖുർആനിന്റെ സിലബസ്സിൽ ഹോം സ്‌കൂളിംഗ് എന്ന ആശയം ഉൾപ്പെടുത്തിയിരിക്കുന്നത്. അക്കാദമികയോഗ്യതകൾ പരിഗണിക്കാതെ, കൃത്യമായ പരിശീലനത്തിലൂടെ മാതാപിതാക്കളെ കൂടി ഈ പഠന സംരംഭത്തിൽ പങ്കാളികളാക്കുകയാണ് ഹോം സ്കൂളിംഗിന്റെ ലക്ഷ്യം. സ്കൂൾ ഓഫ് ഖുർആനിന്റെ കീഴിൽ പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് ഇതിന് നേതൃത്വം നൽകുന്നത്.
Features
- - ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ഫോര്‍മുല
- - തജ്‌വീദിന് പരിശീലനം സിദ്ധിച്ച അധ്യാപകര്‍
- - ഹദീഥ്, അറബി, വിശ്വാസം, കര്‍മ്മം, സ്വഭാവം, ചരിത്രം എന്നിവയില്‍ പഠനം
- - ഗ്രേഡ് ഒന്നില്‍ 172 സ്ലോട്ടുകളിലായി അല്‍ ക്വാഇദത്തുന്നൂറാനിയ്യയുടെ സമ്പൂര്‍ണ കോഴ്‌സ്
- - നവീന രീതിയില്‍ തയ്യാറാക്കിയ പഠനരീതികള്‍, പഠനസാമഗ്രികള്‍
- - ഖുര്‍ആന്‍ പഠനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍
- - വിദഗ്ധ പാനല്‍ നിര്‍മ്മിച്ച ടെക്സ്റ്റ് ബുക്കുകള്‍, വര്‍ക്ക്ബുക്കുകള്‍, ടീച്ചേഴ്‌സ് ഹാന്‍ഡ് ബുക്ക്, പാരന്റ്‌സ് ഗൈഡ്...
- - രക്ഷിതാക്കള്‍ക്കായി വ്യവസ്ഥാപിത രൂപത്തിലുള്ള ഹോം സ്‌കൂളിംഗ്
- - എല്ലാ മാസവും പാരന്റ്‌സ് ക്ലാസുകള്‍, വീഡിയോ ലക്ചറിംഗ്, ഇവാലുവേഷന്‍
- - ഫോളോഅപ്പിനായി സ്റ്റഡി ട്രാക്കറുകൾ
- - കേന്ദ്രീകൃത ഖുര്‍ആന്‍ മൂല്യനിര്‍ണയം
- - 18 വര്‍ഷം നീണ്ടുനില്‍ക്കുന്ന തുടര്‍പഠന സൗകര്യം
- - രക്ഷിതാക്കള്‍ക്ക് പഠനപുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈന്‍ സൗകര്യം
- - ഓഡിയോ വിഷ്വല്‍ ക്ലാസ് റൂമുകള്‍
- - നിരന്തര, കേന്ദ്രീകൃത മൂല്യനിര്‍ണയം
- - രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍
- - സാധാരണക്കാരെ പരിഗണിക്കുന്ന കുറഞ്ഞ ഫീസ് നിരക്കുകള്‍