ശൈ­ശ­വ­ത്തി­ലും ബാ­ല്യ­ത്തി­ലും കു­ട്ടി­ക­ളെ ഏ­റ്റ­വും സ്വാ­ധീ­നി­ക്കു­ന്ന­ത്‌ മാ­താ­പി­താ­ക്ക­ളാ­ണ്‌. മാ­താ­പി­താ­ക്ക­ളു­ടെ ഏ­തൊ­രു­ ­പ്ര­ക­ട­ന­വും ഈ സ­മ­യ­ത്ത്‌ കു­ട്ടി­ക­ളു­ടെ സ്വ­ഭാ­വ രൂ­പീ­ക­ര­ണ­ത്തെ­യും ചി­ന്താ­ശേ­ഷി­യേ­യും സാ­ര­മാ­യി സ്വാ­ധീ­നി­ക്കു­മെ­ന്ന്‌ പഠ­ന­ങ്ങൾ വെ­ളി­പ്പെ­ടു­ത്തു­ന്നു. പ്ര­വാ­ച­ക­വ­ച­ന­ങ്ങ­ളി­ൽ കൃ­ത്യ­മാ­യി രേ­ഖ­പ്പെ­ട്ട ഈ വ­സ്‌­തു­ത ആ­ധു­നി­ക­ശാ­സ്‌­ത്ര­വും അം­ഗീ­ക­രി­ക്കു­ന്നു. ഇ­ക്കാ­ര്യ­ത്തെ മു­ഖ­വി­ല­ക്കെ­ടു­ത്തു കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ സി­ല­ബ­സ്സിൽ ഹോം സ്‌­കൂ­ളിം­ഗ്‌ എ­ന്ന ആ­ശ­യം ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌. അ­ക്കാ­ദ­മി­ക­യോ­ഗ്യ­ത­കൾ പ­രി­ഗ­ണി­ക്കാ­തെ, കൃ­ത്യ­മാ­യ പ­രി­ശീ­ല­ന­ത്തി­ലൂ­ടെ­ ­മാ­താ­പി­താ­ക്ക­ളെ കൂ­ടി ഈ പഠ­ന സം­രം­ഭ­ത്തിൽ പ­ങ്കാ­ളി­ക­ളാ­ക്കു­ക­യാ­ണ്‌ ഹോം സ്‌­കൂ­ളിം­ഗി­ന്റെ ല­ക്ഷ്യം. സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ കീ­ഴിൽ പ­രി­ശീ­ല­നം സി­ദ്ധി­ച്ച വി­ദ­ഗ്‌­ധ­രാ­ണ്‌ ഇ­തി­ന്‌ നേ­തൃ­ത്വം നൽകു­ന്ന­ത്‌.

Method

ഓരോ പഠിതാവിന്റെയും മാതാവോ പിതാവോ, ഇവരുടെ അസാന്നിധ്യത്തിൽ അവർ നിയോഗിക്കുന്ന മറ്റു രക്ഷിതാക്കളോ പങ്കെടുക്കുന്ന കോഴ്സാണിത്‌. സ്കൂൾ ഓഫ്‌ ഖുർആനിലെ ഓരോ പഠിതാവിന്റെയും ഒരു രക്ഷിതാവെങ്കിലും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം.

Syllabus

ഹോം സ്കൂളിംഗിനായി തയ്യാറാക്കിയ പാരന്റ്സ്‌ ഗൈഡ്‌, തന്റെ കീഴിലുള്ള വിദ്യാർഥിയുടെ കരിക്കുലം, അതിന്‌ അനുബന്ധമായി തയ്യാറാക്കിയ റഫറൻസ്‌ ഗൈഡ്‌ എന്നിവയായിരിക്കും പഠനസാമഗ്രികൾ.

Duration

അഡ്മിഷൻ സമയത്തെ ട്രെയിനിംഗും അതിനെ തുടർന്നുള്ള മൂന്ന്‌ ടേമിലേക്ക്‌ തയ്യാറാക്കിയ ത്രൈമാസ ക്ളാസുകളും കേന്ദ്രീകരിച്ചാണ്‌ ഇതിന്റെ പഠനം പുരോഗമിക്കുന്നത്‌. ഒരു വർഷമാണ്‌ പഠിതാവിന്റെ പഠനകാലം തന്നെയാണ്‌ രക്ഷിതാവിനുമുള്ള കാലയളവ്‌.

Fee

ഹോം സ്കൂളിംഗിനായി പ്രത്യേക ഫീസൊന്നും ഈടാക്കുന്നില്ല. പഠനവും പരീക്ഷയും അതോടനുബന്ധിച്ചുള്ള മെറ്റീരിയൽസുമെല്ലാം തികച്ചും സൗജന്യമായാണ്‌ സംവിധാനിച്ചിരിക്കുന്നത്‌.

Evaluation

വർഷത്തിൽ മൂന്ന്‌ പരീക്ഷകളാണ്‌ ഹോം സ്കൂളിംഗിലുള്ളത്‌. മൂന്ന്‌ പരീക്ഷകളും ഒബ്ജക്ടീവ്‌ ടൈപ്പ്‌ രീതിയിലായിരിക്കും. പരീക്ഷയുടെ റിസൽട്ട്‌ തങ്ങളുടെ കീഴിലുള്ള പഠിതാവിന്റെ വാർഷിക മൂല്യനിർണയത്തിനായി ഉപയോഗപ്പെടുത്തും.

School Of Qur'an